ഓഹരിവിപണിയില്‍ ഉണര്‍വ് തുടരുന്നു

Webdunia
ബുധന്‍, 25 ഫെബ്രുവരി 2015 (11:11 IST)
കഴിഞ്ഞ ദിവസങ്ങളിലെ എന്നപോലെ ഇന്നും ആഭ്യന്തര ഓഹരി വിപണികളില്‍ ഉണര്‍വ്. ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ സെന്‍സെക്സും നിഫ്റ്റിയും മികച്ച മുന്നേറ്റം നടത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 227 പോയിന്റ് ഉയര്‍ന്ന് 29,232 എന്ന നിലയിലെത്തി. ആഗോള വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ സൂചിക നിഫ്റ്റിയിലും പ്രകടമാണ്. നിഫ്റ്റി 65  പോയിന്റ് ഉയര്‍ന്ന് 8827 എന്ന നിലയിലെത്തി. ബാങ്കിങ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളിലെ ഓഹരികളാണ് പ്രധാനമായും മുന്നേറ്റം നടത്തിയത്. സ്റ്റര്‍ലൈറ്റ്, എച്ച്ഡിഎഫ്സി, ടാറ്റാ സ്റ്റീല്‍, റിലയന്‍സ്, എന്‍ടിപിസി, ടാറ്റാ പവര്‍ ഓഹരികള്‍ മുന്നേറ്റം നടത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.