ഓഹരി വിപണി ചരിത്രം കുറിച്ചു

Webdunia
വെള്ളി, 9 മെയ് 2014 (16:52 IST)
ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം. സെന്‍സെക്‌സ് ചരിത്രത്തിലാദ്യമായി 23000 പോയന്റ് മറികടന്നു. നിഫ്റ്റിയിലും റെക്കോര്‍ട് മുന്നേറ്റത്തോടെയാണ് ചരിത്രം കുറിച്ചത്.
 
നിഫ്റ്റി എക്കാലത്തേയും ഉയര്‍ന്ന പോയന്റ് നിലയായ 6870 പോയന്റ് മറികടന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതും ഓഹരി വിപണിയിലെ നേട്ടത്തിന് കാരണമായി. 2014 ല്‍ ഇതുവരെ 500 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഓഹരി വിപണിയില്‍ എത്തിയത്.
 
ബാങ്കിംഗ്, ഊര്‍ജം, മൂലധന സാമഗ്രി, മേഖലകളിലെ ഓഹരികളുടെ മികച്ച പ്രകടനമാണ് ഓഹരി സൂചികകളുടെ നേട്ടത്തിനു കാരണം.