കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ ഓഹരി വിപണിക്ക് വ്യാഴാഴ്ച രാവിലെയും ഉണര്‍വില്ല. ബജറ്റവതരണം കഴിയും വരെ കാത്തിരിക്കുന്നതാകാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 3.46 പോയിന്റ് ഉയര്‍ന്ന് 25448.27ലും ദേശീയ സൂചികയായ നിഫ്റ്റി 8.60 പോയിന്റ് താഴ്ന്ന് 7576.40ത്തിലാണ് വ്യാപാരം തുടരുന്നത്.