ഫ്യൂച്ചർ ഗ്രൂപ്പിന് പിന്നാലെ മറ്റൊരു ഏറ്റെടുക്കലുമായി റിലയൻസ്, ഇടപാട് 6,600 കോടിയുടേത്

വ്യാഴം, 15 ജൂലൈ 2021 (19:04 IST)
ഫ്യൂച്ചർ റീട്ടെയ്‌ലുമായുള്ള കരാർ പാതിവഴിയിൽ അനിശ്ചിതത്തിലായതിന് പിന്നാലെ മറ്റൊരു ഏറ്റെടുക്കലിനൊരുങ്ങി റിലയൻസ് ഇൻഡസ്‌ട്രീസ്. പ്രമുഖ ഇന്റർനെറ്റ് മർച്ചന്റ് സർച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെയാണ് ഇത്തവണ റിലയൻസ് ഏറ്റെടുക്കാൻ ശ്രമം നടത്തുന്നത്.
 
ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 5,920-6600 കോടി രൂപ(900 മില്യൺ ഡോളർ)യുടേതാകും ഇടപാടെന്നാണ് സൂചന.രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്‌സ് സ്വന്തമാക്കി റീട്ടെയിൽ ബിസനസിൽ പ്രയോജനപ്പെടുത്തുകയെന്നതാണ് റിലയൻസിന്റെ ലക്ഷ്യം. ജൂലൈ 16ന് നടക്കുന്ന ജസ്റ്റ് ഡയലിന്റെ ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകും.
 
നിലവിൽ ജസ്റ്റ് ഡയൽ പ്രൊമോട്ടറായ വിഎസ്എസ് മണിക്കും കുടുംബത്തിനും കമ്പനിയിൽ 35.5ശതമാനം ഓഹരികളാണുള്ളത്. മണിയിൽനിന്ന് ഭാഗികമായി ഓഹരികൾ വാങ്ങുന്നതോടൊപ്പം ഓപ്പൺ ഓഫറിലൂടെ 26 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍