റിലയൻസ് എനർജി കമ്പനികളിൽ ഡയറക്‌ടറായി ആനന്ദ് അംബാനി

ചൊവ്വ, 6 ജൂലൈ 2021 (20:51 IST)
റില‌യൻസ് ഇൻഡസ്‌ട്രീസ് ലിമിറ്റഡ് പുതിയതായി ആരംഭിച്ച റിലയൻസ് ന്യൂ എനർജി സോളാർ,റിലയന്‍സ് ന്യൂ സോളാര്‍ തുടങ്ങിയ കമ്പനികളുടെ ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചു. മുകേഷ് അംബാനിയുടെ ഇളയമകനാണ് ആനന്ദ് അംബാനി.
 
സൗദി ആരാംകോ നിക്ഷേപം നടത്തിയിട്ടുള്ള റിലയൻസ് ഓയിൽ ടു കെമിക്കൽ ബോർഡിലും ആനന്ദിനെ നിയമിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ  75,000 കോടി രൂപ പുതിയ ഊർജ്ജ ബിസിനസിൽ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി വാർഷിക പൊതുയോ​ഗത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. റിലയൻസ് ഊർജ മേഖലയിൽ കൂടി കൈവെക്കുന്ന സാഹചര്യത്തിലാണ് എനർജി കമ്പനികളുടെ ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍