പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനം 30,000 കോടി കടന്നതായി ബാബ രാംദേവ്

ബുധന്‍, 14 ജൂലൈ 2021 (13:04 IST)
ആയുർവേദ കമ്പനി പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി കമ്പനി സ്ഥാപകനും ഓഹരിയുടമയുമായ ബാബ രാംദേവ്.  2020-21 സാമ്പത്തിക വർഷത്തിലെ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്. ഇൻഡോർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന രുചി സോയ കമ്പനിയെ ഏറ്റെടുത്തത് വരുമാനം വർധിപ്പിച്ചു.
 
കഴിഞ്ഞ സാമ്പത്തികവർഷം പതഞ്ജലി ഗ്രൂപ്പ് നേടിയ വരുമാനത്തിന്റെ 54 ശതമാനവും രുചി സോയയിൽ നിന്നാണ്. 2019-20 കാലത്ത് 13118 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 2018 ൽ 10000ത്തിൽ താഴെയായിരുന്നു വിതരണ പോയിന്റുകൾ  55751 എണ്ണമായി വർധിച്ചു. 100 സെയിൽസ് ഡിപ്പോകളും 6000 വിതരണക്കാരുമുണ്ട്. 450000 റീടെയ്ൽ ഔട്ട്ലെറ്റുകളും കമ്പനിക്ക് ഇപ്പോഴുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍