വിവോ പിന്മാറി: ഐപിഎൽ ടൈറ്റിൽ സ്പോൺസറായി പതഞ്ജലി എത്തിയേക്കും

തിങ്കള്‍, 10 ഓഗസ്റ്റ് 2020 (12:50 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്നും ചൈനീസ് കമ്പനിയായ വിവോ ഒപിന്മാറിയതോടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ ബാബാ രാംദേവിന്റെ പതഞ്ജലി താത്‌പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.
 
ആഗോളതലത്തിൽ പതഞ്ജലി ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള അവസരമാണിതെന്നും ഐപിഎലിന്റെ കാര്യം പരിഗണിച്ചുവരികയാണെന്നും പതഞ്ജലി വ്യക്തമാക്കി. ബിസിസിഐയുടെ മുൻപിൽ ഇതുമായി ബന്ധപ്പെട്ട് പ്രപ്പോസൽ മുന്നോട്ടുവെക്കുന്ന കാര്യവും കമ്പനിയുടെ പരിഗണനയിലാണ്.
 
പ്രതിവർഷം 440 കോടി രൂപയാണ് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിനായി വിവോ മുടക്കിയിരുന്നത്.ഇത്രയുംതുക പതഞ്ജലിക്ക് നല്‍കാനാവുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.അതേസമയം കൊവിഡ് സമയത്ത് നടക്കുന്ന ടൂർണമെന്റിൽ ബിസിസിഐ സ്പോൺസർഷിപ്പ് തുക കുറയ്ക്കുന്നതിനും സാധ്യതയുണ്ട്.ഈവര്‍ഷത്തെ ഐപിഎല്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയിലാണ് നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍