തുടർച്ചയായ നാലാം ദിവസവും ഓഹരിസൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. നിഫ്റ്റി റിയാൽറ്റി, മെറ്റൽ, പൊതുമേഖ ബാങ്ക് സൂചികകൾ മൂന്നുശതമാനത്തോളം താഴെപ്പോയി. സ്വകാര്യ ബാങ്ക്,ഓട്ടോ സൂചികകൾ രണ്ടുശതമാനം നഷ്ടത്തിലായി.
ഒഎൻജിസി, ബിപിസിഎൽ, ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്‌സ്, ഗെയിൽ, സൺ ഫാർമ, എസ്ബിഐ, ടാറ്റ സ്റ്റീൽ, സിപ്ല, ബജാജ് ഓട്ടോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. എച്ച്ഡിഎഫ്‌സി, ടിസിഎസ്,ഐടിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ ലാഭത്തിൽ ക്ലോസ് ചെയ്‌തു.