ഓഹരിവിപണിയിൽ ഉണർവ്, സെൻസെക്‌സ് 584 പോയന്റ് നേട്ടത്തോടെ 51,000ന് മുകളിൽ ക്ലോസ് ചെയ്‌തു

ചൊവ്വ, 9 മാര്‍ച്ച് 2021 (17:02 IST)
ദിവസം മുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരിസൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു.ബാങ്ക്, ധനകാര്യ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെൻസെക്‌സ് 584.41 പോയന്റ് ഉയർന്ന് 51,025.48ലും നിഫ്റ്റി 142.20 പോയന്റ് നേട്ടത്തിൽ 15,098.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ബിഎസ്ഇയിലെ 1254 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1693 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക്, ഐടി സൂചികകൾ ഒഴികെയുള്ളവ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ്‌ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍