സെൻസെക്‌സിൽ 231 പോയന്റ് നേട്ടം, നിഫ്റ്റി 17,200 മുകളിൽ

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2022 (16:29 IST)
പൊതുമേഖല ബാങ്ക്, ഓട്ടോ, മെറ്റല്‍ ഓഹരികളിലെ കുതിപ്പ് നേട്ടമാക്കി വിപണി.  വ്യാപാര ആഴ്‌ചയിലെ ആദ്യദിനം സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്. 231 പോയന്റ് നേട്ടത്തില്‍ 57,593.5ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 69 പോയന്റ് ഉയര്‍ന്ന് 17,222ലെത്തി.
 
നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക ഒരുശതമാനത്തിലേറെ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും 0.5ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article