വിപണിയില്‍ ഇടിവ്

Webdunia
ബുധന്‍, 11 ജൂണ്‍ 2014 (16:37 IST)
കഴിഞ്ഞ ആഴ്ചയിലെ ഉയര്‍ച്ചയ്ക്ക് ശേഷം വിപണിയില്‍ നഷ്ടം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 109.80 പോയിന്റ് താഴ്ന്ന് 25473.89 ലും ദേശീയ സൂചികയായ നിഫ്റ്റി 29.55 പോയിന്റ് താഴ്ന്ന് 7626.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരവസരത്തില്‍ സെന്‍സെക്സ് 200 പോയിന്‍റ് വരെ ഇടിഞ്ഞിരുന്നു.

ഇന്‍ഫോസിസ്, ടിസിഎസ്, എസ്ബിഐ, സിപ്ല, ഗെയില്‍ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എന്‍ടിപിസി, ഭെല്‍, ടാറ്റപവര്‍, ഹിന്‍ഡാല്‍കോ, സെസ, സ്റ്റെര്‍ലൈറ്റ്, എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. മറ്റ് ഏഷ്യന്‍ വിപണികളിലും സമിശ്ര പ്രതികരണമായിരുന്നു.