വിപണിയില്‍ നേരിയ ഇടിവ്

Webdunia
ബുധന്‍, 4 ജൂണ്‍ 2014 (17:37 IST)
റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ വിപണിയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 52.76 പോയിന്റ് ഇടിഞ്ഞ് 24805.83ലും ദേശീയ സൂചികയായ നിഫ്റ്റി 13.60 പോയിന്‍റ് ഇടിഞ്ഞ് 7402.25 ലും വ്യാപാരം അവസാനിപ്പിച്ചു. ഐടി ഓയില്‍, ടെലികോം കമ്പനികള്‍ക്കാണ് പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയത്. എസ്ബിഐ, ഹീറോ മോട്ടോര്‍ കോര്‍പ്പ് കമ്പനികള്‍ ലാഭത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.