ഓഹരി വിപണിയില്‍ ഉണര്‍വ്

Webdunia
ശനി, 17 മെയ് 2014 (11:18 IST)
ബിജെപി മുന്നേറ്റത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരിവിപണി 25000 കടന്നു. സെന്‍സെക്സ് ആറുശതമാനം ഉയര്‍ന്ന് 25375 എന്ന നിലയിലെത്തി. 216 പോയിന്റ് നേട്ടത്തോടെ 24121 എന്ന തലത്തിലാണ് വ്യാപാരം നിന്നത്.

നിഫ്റ്റി ഒരവസരത്തില്‍ 7563 ലെത്തിയെങ്കിലും പിന്നീട് 79 പോയിന്റ് നേട്ടത്തോടെ 7203ല്‍ അവസാനിച്ചു. ഇന്നലെ ഇന്ത്യന്‍ ഓഹരിവിപണിയില്‍ 483 ലക്ഷം കോടിയുടെ വിറ്റുവരവാണ് നടന്നത്. രൂപയും വിദേശനാണയ വിനിമയരംഗത്ത് കരുത്താര്‍ജിച്ചു. ഡോളറിനെ അപേക്ഷിച്ച് 58.62 എന്ന നിലയില്‍ രൂപ വിനിമയം അവസാനിപ്പിച്ചത്.