ഓഹരി വിപണിയില്‍ നഷ്‌ടം

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2015 (10:42 IST)
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണിയുടെ തുടക്കത്തില്‍ നഷ്ടം. സെന്‍സെക്‌സ് സൂചിക 5 പോയന്റ് നഷ്ടത്തില്‍ 27433 പോയന്റിലും നിഫ്റ്റി 11 പോയന്റ് നഷ്ടത്തില്‍ 8294ലുമാണ് വ്യാപാരം നടക്കുന്നത്.

531 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 882 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഗെയില്‍, എംആന്റ്എം, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലും മാരുതി, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.