രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 133 പോയന്റ് നഷ്ടത്തില്‍ 26636ലും നിഫ്റ്റി 43 പോയന്റ് നഷ്ടത്തില്‍ 8071ലുമാണ് വ്യാപാരം നടക്കുന്നത്.
416 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 195 ഓഹരികള്‍ നഷ്ടത്തിലുമാണ്. കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, മാരുതി, വേദാന്ത, ടാറ്റ പവര്‍ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, എംആന്റ്എം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, എച്ച്ഡിഎഫ്‌സി തുടങ്ങിയ നഷ്ടത്തിലുമാണ്.