എൽഐ‌സി ഐപിഒ പ്രഖ്യാപിച്ചു, 15 ഓഹരികൾക്ക് അപേക്ഷിക്കാം, പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ്

Webdunia
ബുധന്‍, 27 ഏപ്രില്‍ 2022 (15:40 IST)
ഏറെകാലമായി കാത്തിരുന്ന എൽഐ‌സിയുടെ പ്രാരംഭ ഓഹരി വില്പന പ്രഖ്യാപിച്ചു. ഐപിഒ മെയ് നാലിന് ആരംഭിച്ച് മെയ് 9ന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനുള്ള തിയതി മെയ് രണ്ടാണ്. ഓഹരിയൊന്നിന് 902-949 രൂപയായിരിക്കും വില. ചുരുങ്ങിയത് 15 ഓഹരികളുടെ ഒരു ലോട്ടിനെങ്കിലും അപേക്ഷിക്കണം.
 
ആറ് ലക്ഷം കോടി മൂല്യമുള്ള ഐപിഒ രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് ഇഷ്യുവായിരിക്കും. എൽഐ‌സി പോളിസി ഉടമകൾക്ക് ഇഷ്യൂ സൈസിന്റെ 10 ശതമാനം നീക്കിവെയ്ക്കും. ജീവനക്കാർക്ക് 5 ശതമാനവും 35 ശതമാനം റീട്ടേയ്‌ൻ നിക്ഷേപകർക്കും നൽകി.
 
നടപ്പ് സാമ്പത്തിക വർഷം ഓഹരി വിറ്റഴിച്ച് 65,000 കോടി സമാഹരിക്കാനാണ് എൽഐ‌സി ലക്ഷ്യമിടുന്നത്. 29 കോടി പോളിസി ഉടമകളുള്ള എൽഐ‌സി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ്. 22 കോടിയോളം ഓഹരികൾ വിറ്റ് 3.5 ശതമാനം ഉടമസ്ഥാവകാശമാ കമ്പനി നിക്ഷേപകർക്ക് കൈമാറുക.

അനുബന്ധ വാര്‍ത്തകള്‍

Next Article