ഓഹരി വിപണിയില്‍ ചാഞ്ചാട്ടം
ഇന്ത്യന്‍ ഓഹരി വിപണിയില്‍ സമ്മിശ്രപ്രതികരണം ഇന്നും തുടരുന്നു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 49 പോയന്റ് താഴ്ന്ന് 28070ലും നിഫ്റ്റി സൂചിക 1.05 പോയന്റ് നേട്ടത്തില്‍ 8439.30ലുമെത്തി. 313 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 264 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സണ്‍ ഫാര്‍മ, റാന്‍ബാക്‌സി എന്നിവയുടെ ഓഹരിവില മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, ഡോ റെഡ്ഡീസ് ലാബ് തുടങ്ങിയവയാണ് നേട്ടത്തില്‍.