സ്വർണവില വീണ്ടും ഉയർന്നു, വീണ്ടും 36,000ന് മുകളിൽ

Webdunia
ശനി, 11 ഡിസം‌ബര്‍ 2021 (10:39 IST)
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. പവന് 120 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 36,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. 
 
ഒരിടവേളയ്ക്ക് ശേഷമാണ് പവൻ വില 36,000ത്തിന് മുകളിലെത്തുന്നത്. കഴിഞ്ഞ 3 ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 35,680 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇത് പിന്നീട് 35,560ലേക്ക് താഴ്‌ന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article