പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 37കാരിയെ പൊലീസ് അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 ഡിസം‌ബര്‍ 2021 (10:19 IST)
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 37കാരിയെ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട മുളക്കുഴ അങ്ങാടിക്കല്‍ ഷീലയെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തിട്ടുണ്ട്. 
 
മൂന്ന് കുട്ടികളുടെ മാതാവാണ് ഇവര്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവരെ കാണാതാകുകയായിരുന്നു. ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇവരെ കണ്ടെത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍