ബിപിന്‍ റാവത്തിന്റെ മൃതദേഹം ഇന്ന് ദില്ലിയിലെത്തിക്കും; സംസ്‌കാരം നാളെ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 ഡിസം‌ബര്‍ 2021 (08:14 IST)
ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈന്യാധിപന്‍ ബിപിന്‍ റാവത്തിന്റെ മൃതദേഹം ഇന്ന് ദില്ലിയിലെത്തിക്കും. സംസ്‌കാരം നാളെയാണ്. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം സൈനിക വിമാനത്തില്‍ ദില്ലിയിലെത്തും. അപകടത്തില്‍ മരണപ്പെട്ട മറ്റു 11പേരുടെയും മൃതദേഹം ഇന്ന് ദില്ലിയിലെത്തും. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് അപകടത്തെ അതിജിവിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍