ധീരജവാന് ഇന്ന് വിടനൽകും, പ്രദീപിന്റെ സംസ്‌കാരം വൈകീട്ട്

ശനി, 11 ഡിസം‌ബര്‍ 2021 (08:42 IST)
കുനൂരിൽ സൈനിക ഹെലികോപ്‌റ്റർ തകർന്ന് മരിച്ച മലയാളി വ്യോമസേന ഉദ്യോഗസ്ഥ‌ൻ എ പ്രദീപിന്റെ സംസ്‌കാരം ഇന്ന്. ജന്മനാടായ തൃശൂർ പുത്തൂരിൽ വച്ചായിരിക്കും സംസ്‌കാരം നടക്കുക. രാവിലെ 11 മണിയോടെ മൃതദേഹം ഡൽഹിയിൽ നിന്ന് സുലൂർ വ്യോ‌മതാവളത്തിലെത്തിക്കും.
 
ഉച്ചയ്ക്ക് ഒരു മണിയോടെയാകും റോഡ് മാർഗം തൃശൂർ പുത്തൂരിലെത്തിക്കുക. പ്രദീപ് പഠിച്ച പു‌ത്തൂർ സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകീട്ടോടെയായിരിക്കും അന്ത്യചട‌ങ്ങുകൾ നടത്തുക. വ്യോമസേന വാറന്റ് ഓഫീസറായ പ്രദീപ് 2004ലാണ് വ്യോമസേനയിൽ ചേർന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍