സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരി 27 ഓടെ ടാറ്റ ഗ്രൂപ്പിന് കൈമാറും. നടപടി പൂര്‍ത്തിയാക്കുന്നതിനായി ജനുവരി 20ലെ ക്ലോസിങ് ബാലന്‍സ്ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമായിരിക്കും അന്തിമ നടപടികളിലേയ്ക്ക് നീങ്ങുക.
കനത്ത കടബാധ്യതയെ തുടർന്ന് 18,000 കോടിയ്ക്കാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. എയര്‍ ഇന്ത്യ എക്പ്രസിനൊപ്പം എയര്‍ ഇന്ത്യയുടെ 100ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സിന്റെ 50ശതമാനം ഓഹരികളുമാകും.
ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റയുടേതാകും.