വിപണി നഷ്ടത്തില്‍

Webdunia
തിങ്കള്‍, 21 മാര്‍ച്ച് 2011 (10:25 IST)
ഇന്ത്യന്‍ ഓഹരിവിപണി നഷ്ടത്തില്‍. സെന്‍സെക്സ് 69 പോയന്റ് നഷ്ടത്തോടെ 17,80 എന്ന നിലയിലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തോടെ 5,355 എന്ന നിലയിലുമാണ് രാവിലെ 9.52ന് വ്യാപാരം തുടരുന്നത്.

ഐ ടി , ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികള്‍ നഷ്ടത്തിലാണ്. ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയെ നഷ്ടത്തിലാക്കിയത്. മെറ്റല്‍, ഓട്ടോ, ബാങ്കിംഗ് ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദത്തിലാണ്.

ഇന്‍‌ഫോസിസ്, ടി സി എസ്, ഹിന്‍‌ഡല്‍കൊ തുടങ്ങിയവയൊക്കെ നഷ്ടത്തിലണ്.