വിപണിയില്‍ നേരിയ മുന്നേറ്റം മാത്രം

വ്യാഴം, 24 സെപ്‌റ്റംബര്‍ 2009 (17:14 IST)
അമേരിക്കന്‍ ഏഷ്യന്‍ വിപണികളിലെ അരക്ഷിതാവസ്ഥയെ തുടര്‍ന്ന് മുംബൈ ഓഹരി വിപണിയിലും കാര്യമായ നേട്ടമുണ്ടായില്ല. 85 പോയിന്‍റ് നഷ്ടത്തിലാണ് ഇന്ന് വിപണി വ്യാപാരം ആരംഭിച്ചത്. ഉച്ചവരെ ആലസ്യത്തിലായിരുന്ന വിപണി അവസാന മണിക്കൂറില്‍ മാത്രമാണ് നേരിയ മുന്നേറ്റം നടത്തിയത്.

62 പോയിന്‍റ് ഉയര്‍ന്ന് 16781 പോയിന്‍റിലാണ് സെന്‍സെക്സ് വ്യാപാരം അവസാനിച്ചത്. 17 പോയിന്‍റ് ഉയര്‍ന്ന് 4987 പോയിന്‍റിലാണ് നിഫ്റ്റി വ്യാപാരം അവസാനിച്ചത്. 2838 ഓഹരികളില്‍ 1473 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 1286 ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.

എച്ച് ഡി എഫ് സി, വിപ്രോ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, എന്‍ ടി പി സി, ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ഹീറോ ഹോണ്ട, എ സി സി, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍.

വെബ്ദുനിയ വായിക്കുക