ചൊവ്വാഴ്ച നേടിയ നേട്ടം കൈവിടാതെ ബുധനാഴ്ചയും ഓഹരി വിപണി കുതിച്ചുയര്‍ന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 134 പോയിന്റ് നേട്ടത്തില്‍ 20,986.99ലും ദേശീയ സൂചിക നിഫ്റ്റി 38.75 പോയിന്റ് നേട്ടത്തില്‍ 6,238.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മുന്‍ നിര ഓഹരികളെല്ലാം നേട്ടത്തിലാണ്.