പുതിയ സര്‍ക്കാരില്‍ പ്രതിക്ഷയര്‍പ്പിച്ച് ഓഹരി വിപണി
ഞായര്‍, 13 ഏപ്രില്‍ 2014 (17:35 IST)
PRO
PRO
പൊതു തെരഞ്ഞെടുപ്പിനു ശേഷം സ്ഥിരതയുള്ള സര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷയില്‍ വിപണി മുന്നേറുന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിപണിയില്‍ വലിയ വാങ്ങലുകള്‍ നടത്തുന്നതും ഇതേ പ്രതീക്ഷയില്‍ തന്നെയാണ്.
എന്നാല്‍ ചെറുകിടക്കാര്‍ക്ക് ഇതില്‍ അത്ര പ്രതീക്ഷാപരമായ മുന്നേറ്റം നടത്തന്‍ കഴിയുന്നില്ല എന്നത് വിപണിയുടെ കോട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുര്‍ബലമായ ചില ചെറുകിട ഓഹരികളില്‍ മുന്നേറ്റം ഉണ്ടായതായി കാണുന്നത് ലാഭം മുന്നിര്‍ത്തി ആളുകള്‍ ഇതില് നിക്ഷേപിക്കുന്നതു കൊണ്ടാണെന്ന് പറയപ്പെടുന്നു.
ഈ നീക്കം അത്ര നല്ലതല്ല എന്നാണ് സമ്പത്തിക വിദഗ്ദര്‍ പറയുന്നത്. നിക്ഷേപകര്‍ എപ്പോഴും അടിസ്ഥാനപരമായി മികച്ച ഓഹരികളില്‍ വേണം നിക്ഷേപം നടത്താന്‍. അടുത്തയാഴ്ച പണപ്പെരുപ്പ സൂചിക പുറത്തുവരുന്നതോടൊപ്പം കമ്പനികളുടെ വാര്‍ഷികഫലങ്ങളും അറിഞ്ഞു തുടങ്ങും.