ഓഹരി വിപണി സമ്മര്‍ദ്ദത്തില്‍

Webdunia
തിങ്കള്‍, 31 ഓഗസ്റ്റ് 2009 (10:48 IST)
PRO
PRO
ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ ഇന്ന് ആരംഭവ്യാപാരത്തില്‍ കാര്യമായ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. മുംബൈ ഓഹരി വിപണിയില്‍ സെന്‍സെക്സ് 110 പോയന്‍റ് കുറവിലാണ് വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് വീണ്ടുമിടിഞ്ഞ സൂചിക ഇപ്പോള്‍ 165 പോയന്‍റ് കുറവില്‍ 15,757 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 പോയന്‍റ് കുറവില്‍ 4,682 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബി‌എസ്‌ഇയില്‍ എല്‍ ആന്‍റ് ടിക്ക് മൂന്ന് ശതമാനവും സ്റ്റെര്‍ലൈറ്റ്, ടി‌സി‌എസ് എന്നിവയ്ക്ക് രണ്ട് ശതമാനം വീതവും നഷ്ടം നേരിട്ടു. ഹിന്‍ഡാല്‍കൊ, വിപ്രൊ, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഓഹരി മൂല്യം 1.5 ശതമാനം വീതം ഇടിഞ്ഞു. ടാറ്റ മോട്ടോഴ്സ്, മാരുതി, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ടാറ്റ സ്റ്റീല്‍, ജയപ്രകാശ് അസോസിയേറ്റ്സ്, ഐടിസി, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്കും ഒരു ശതമാനം വീതം നഷ്ടം നേരിട്ടു.

അതേസമയം ഒ‌എന്‍‌ജി‌സി, ഗ്രാസിം എന്നിവയ്ക്ക് ഓരോ ശതമാനം വീതം നേട്ടമുണ്ടാക്കാ‍നായി.