ഓഹരി വിപണി നേരിയ നേട്ടത്തില്‍

Webdunia
ബുധന്‍, 27 ഫെബ്രുവരി 2013 (11:01 IST)
PRO
തകര്‍ച്ചയില്‍ നിന്ന് ഓഹരി വിപണി ബുധനാഴ്ച തിരിച്ചുകയറാന്‍ തുടങ്ങി. സെന്‍സെക്‌സ് രാവിലെ 87 പോയന്റ് ഉയര്‍ന്ന് 19,102ലാണ്. നിഫ്റ്റി 22 പോയന്റിന്റെ നേട്ടവുമായി 5,783ലും.

റിയല്‍ എസ്‌റ്റേറ്റ്, മൂലധന സാമഗ്രി, എഫ്എംസിജി മേഖലകള്‍ നേട്ടത്തിലും ഐടി, വാഹന മേഖലകള്‍ നഷ്ടത്തിലുമാണ്. ഭെല്‍ , ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വിലയും ഉയര്‍ന്നു.