ഓഹരി വിപണി നഷ്ടത്തില്‍

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2012 (10:52 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 102.95 പോയന്റ് നഷ്ടത്തില്‍ 17438.69 പോയന്റിലും നിഫ്റ്റി 38.05 പോയന്റ് നഷ്ടത്തില്‍ 5,277.00 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.

മുന്‍‌നിര ഓഹരികളില്‍ ഭെല്‍, എന്‍ടിപിസി, ഹിന്‍ഡാല്‍കോ, ഗെയില്‍, ടിസിഎസ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, കോള്‍ ഇന്ത്യ എന്നിവയുടെ വില താഴ്ന്നു.

അതേസമയം, സിപ്ല, ഭാരതി എയര്‍ടെല്‍ എന്നിവയുടെ വില ഉയര്‍ന്നു. ഊര്‍ജം, വാഹനം, ഐടി, മൂലധന സാമഗ്രി മേഖലകള്‍ നഷ്ടത്തിലാണ്.