ഓഹരി വിപണിയില്‍ നഷ്ടം

Webdunia
വ്യാഴം, 29 മാര്‍ച്ച് 2012 (11:17 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 138.25 പോയന്റ് നഷ്ടത്തോടെ 16,983.37 എന്ന നിലയിലും നിഫ്റ്റി 42.85 പോയന്റ് നഷ്ടത്തോടെ 5,151.90 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

റാന്‍‌ബാക്സി ലാബ്സ്, ഹീറോ മോട്ടോകോര്‍പ്പ്, കോള്‍ ഇന്ത്യ, ജിന്‍ഡാല്‍ സ്റ്റീല്‍, എച്ച് സി എല്‍ ടെക് എന്നിവ നേട്ടത്തിലാണ്.

അതേസമയം ഇന്‍ഫോസിസ്, റിലയന്‍സ് പവര്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഫ്ര എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.