ഓഹരിവിപണി നേട്ടത്തില്‍ അവസാനിച്ചു

Webdunia
തിങ്കള്‍, 18 മെയ് 2015 (16:52 IST)
ഓഹരിവിപണി നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്സ് സൂചിക 363 പോയന്റ് നേട്ടത്തില്‍ 27687ലും നിഫ്റ്റി 111 പോയന്റ് ഉയര്‍ന്ന് 8373ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 
അതേസമയം, 1639 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍ വ്യാപാരം നടത്തിയപ്പോള്‍ 1067 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു. 
 
ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, ടാറ്റ പവര്‍, എച്ച് ഡി എഫ്‌ സി തുടങ്ങിയവ മൂന്ന് ശതമാനത്തോളം നേട്ടമുണ്ടാക്കി.
 
എന്നാല്‍, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, കോള്‍ ഇന്ത്യ, വിപ്രോ, വേദാന്ത തുടങ്ങിയവ നഷ്‌ടത്തിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.