ഓഹരിവിപണി നഷ്‌ടത്തില്‍

Webdunia
ബുധന്‍, 27 മെയ് 2015 (11:00 IST)
ഓഹരിവിപണിയില്‍ നഷ്‌ടം. സെന്‍സെക്‌സ് 138 പോയിന്റ് താഴ്ന്ന് 27392ലും നിഫ്റ്റി 53 പോയിന്റ് നഷ്‌ടത്തില്‍ 8286ലുമാണ് വ്യാപാരം നടക്കുന്നത്.
 
448 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്. അതേസമയം, 195 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
സണ്‍ ഫാര്‍മ, ഭേല്‍, ഭാരതി എയര്‍ടെല്‍, ഐ ടി സി, ഒ എന്‍ ജി സി എന്നീ കമ്പനികളുടെ ഓഹരികള്‍ ആണ് നേട്ടത്തിലുള്ളത്.
 
എന്നാല്‍, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, എം ആന്റ് എം, വേദാന്ത എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.