ഓഹരിവിപണി നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു

Webdunia
വ്യാഴം, 11 ജൂണ്‍ 2015 (16:52 IST)
ഓഹരിവിപണി നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 469.52 പോയിന്റ് താഴ്‌ന്ന് 26370.98ലും നിഫ്റ്റി 159.10 പോയിന്റ് താഴ്ന്ന് 7965.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
കഴിഞ്ഞ എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇരു സൂചികകളും വ്യാപാരം അവസാനിപ്പിച്ചത്.
 
അതേസമയം, 792 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1851 ഓഹരികള്‍ നഷ്‌ടത്തില്‍ ആയിരുന്നു.
 
ടെക് മഹീന്ദ്ര, വേദാന്ത, ടി വി എസ് മോട്ടോഴ്‌സ് എന്നിവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍
ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ടാറ്റ പവര്‍, സിപ്ല, റിലയന്‍സ് തുടങ്ങിയവയുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.