ഓഹരിവിപണി നേരീയ നഷ്‌ടത്തില്‍ അവസാനിച്ചു. 41.77 പോയന്റ് നഷ്‌ടത്തില്‍ സെന്‍സെക്‌സ് 27645.53ലും എട്ട് പോയിന്റ് താഴ്ന്ന് നിഫ്റ്റി 8365.65ലുമാണ് ക്ലോസ് ചെയ്തത്.
ഹീറോ മോട്ടോര്‍കോര്‍പ്, വേദാന്ത, വിപ്രോ, ഇന്‍ഫോസിസ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഐഡിയ, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
എന്നാല്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച് ഡി എഫ് സി, ഐഷര്‍ മോട്ടോഴ്‌സ്, ഒ എന്‍ ജി സി, കെയിന്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ബി പി സി എല്‍, ടി വി എസ് മോട്ടോര്‍ തുടങ്ങിയവ നഷ്‌ടത്തിലുമായിരുന്നു.