സ്വര്‍ണത്തിനു വീണ്ടും വിലകൂടി: പവന് 23400

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2012 (12:48 IST)
PRO
PRO
സ്വര്‍ണവില പിടിച്ചാല്‍ കിട്ടാത്തവിധം കുതിച്ചുയരുന്നു. ബുധനാഴ്‌ച ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പവന്‌ 80 രൂപ വര്‍ദ്ധിച്ച്‌ 23,400 രൂപയിലെത്തി. ഗ്രാമിന്‌ 10 രൂപ കൂടി 2,925 ലും എത്തിയിരിക്കുകയാണ്. അന്താരാഷ്‌ട്ര വിപണിയിലെ മാറ്റങ്ങളും കേരളത്തില്‍ വിവാഹ, ഉത്സവസീസണായതിനാല്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചതും വില വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞമാസം 24 ന്‌ ആയിരുന്നു സ്വര്‍ണവില പവന്‌ 23,000 കടന്ന്‌ കുതിപ്പാരംഭിച്ചത്‌ അടുത്ത ആഴ്ചയില്‍ 24,000 ആകാനാണ്‍ സാധ്യതയെന്നാണ് വിദ്ഗ്‌ദര്‍ പറയുന്നത്.