അപകടത്തില്‍ നിന്നുള്ള സംരക്ഷണം-മനുഷ്യ ചരിത്രം പരിശോധിച്ചാല്‍ എല്ലാ സമൂഹങ്ങളുടെയും സ്ഥാപനങ്ങളുടെയും ലക്ഷ്യം അതായിരുന്നു എന്ന് കാണാം. ഇന്‍ഷ്വറന്‍സിന്‍റെ ലക്ഷ്യവും അതാണ്.
അപ്രതീക്ഷിതമായി ജ-ീവനോ സ്വത്തിനോ ആരോഗ്യത്തിനോ വസ്തു വകകള്‍ക്കോ അപകടമോ നാശമോ ഉണ്ടായാല്‍ എന്തെങ്കിലും ഒരു പ്രതിവിധി അല്ലെങ്കില്‍ സംരക്ഷണം, ഇതാണ് ഇന്‍ഷ്വറന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്‍ഷ്വറന്‍സിന്‍റെ ഭാഗമായ ലൈഫ് ഇന്‍ഷ്വറന്‍സ് നിലവില്‍ വന്നത് ഏറെ താമസിച്ചാണ്. ഏറ്റവും ആദ്യത്തെ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി നല്‍കിയത് ലണ്ടനിലാണ്-1683 ജൂണ്‍ 18ന്
വേദങ്ങളില്‍ പോലും ഇന്‍ഷ്വറന്‍സിനെ കുറിച്ച് പരാമര്‍ശമുണ്ട്. ഋഗ്വേദത്തിന്ലെ യോഗക്ഷേമം ഇന്‍ഷ്വറന്‍സിനെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ എല്‍.ഐ.സി യുടെ നയവും യോഗക്ഷേമമാണല്ലോ.
ക്രിസ്തുവിന് ആയിരം വര്‍ഷം മുന്‍പാണ് ഭാരതത്തില്‍ ഇന്‍ഷ്വറന്‍സ് തുടങ്ങിയത്. എന്നാല്‍ അതിന് എത്രയോ വര്‍ഷം മുന്‍പ് -ക്രിസ്തുവിന് 5000 വര്‍ഷം മുന്‍പ് ചീനയില്‍ ഇന്‍ഷ്വറന്‍സ് നിലനിന്നിരുന്നു.
ചീനയില്‍ കടല്‍ കൊള്ളക്കാരെ പേടിച്ച് കൃഷിക്കാര്‍ സ്വന്തം വിളകളുടെ ഒരോഹരി മറ്റ് കപ്പലുകളില്‍ കയറ്റിയിരുന്നു. ഏതെങ്കിലും കപ്പല്‍ കൊള്ളയടിച്ചാല്‍ ഒരാള്‍ക്ക് മാത്രം നഷ്ടം സംഭവിക്കാതെ സൂക്ഷിക്കാമെന്നായിരുന്നു ഇത്.
4500 വര്‍ഷം മുന്‍പ് ബാബിലോണിയയിലെ കച്ചവടക്കാര്‍ സാധനങ്ങള്‍ കൊണ്ടുപോകുന്ന വണ്ടി ഇന്‍ഷ്വര്‍ ചെയ്തിരുന്നു. ഉദ്ദിഷ്ട സ്ഥലത്ത് ഉല്‍പ്പന്നമെത്തിയാല്‍ യാത്രയ്ക്കായി എടുത്ത വായ്പ പലിശയോടെ തിരിച്ചടയ്ക്കുന്നതായിരുന്നു അവരുടെ രീതി. ബി.സി.2100 ല്‍ ഹമുറബി ഗോഡ് ഈ വ്യവസ്ഥയ്ക്ക് നിയമസാധുത നല്‍കി.
പുരാതന റോമിലാണ് ലൈഫ് ഇന്‍ഷ്വറന്‍സിന്‍റെ തുടക്കം. മരിച്ച ആളുടെ കുടുംബത്തെ സഹായിക്കാനും ശവസംസ്കാരത്തിനുമായി ഫണ്ട് സ്വരൂപിച്ചു നല്‍കിയാണ് ഈ ഇന്‍ഷ്വറന്‍സ് നടപ്പാക്കിയിരുന്നത്.
ലണ്ടനില്‍ 1666 ല്‍ നടന്ന വലിയ തീപിടിത്തത്തിന് ശേഷമാണ് ആധുനിക ഇന്‍ഷ്വറന്‍സിന് തുടക്കം. അന്ന് 13200 വീടുകള്‍ കത്തി നശിച്ചു. നിക്കോളാസ് ബാര്‍ബോണ്‍ ഇതിനെ തുടര്‍ന്ന് ലണ്ടനിലൊരു ഇന്‍ഷ്വറന്‍സ് ഓഫീസ് തുറന്നു. 1680 ല്‍ ഇംഗ്ളണ്ടില്‍ ആദ്യത്തെ ഇന്‍ഷ്വറന്‍സ് കമ്പനി നിലവില്‍ വന്നു.
1683 ജ-ൂണ്‍ 18 ന് കമ്പനി ആദ്യമായി ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി നല്‍കി.