രാജ്യത്തെ കമ്പ്യൂട്ടര്‍ വില്‍പ്പന 2007-08 സാമ്പത്തിക വര്‍ഷത്തില്‍ 80 ലക്ഷമായി ഉയരുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ കമ്പ്യൂട്ടര്‍ വില്‍പ്പന 63.4 ലക്ഷമായിരുന്നു. കമ്പ്യൂട്ടര്‍ വില കുറഞ്ഞതോടെ ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളുടെ വില്‍പ്പന ഗണ്യമായി വര്‍ദ്ധിച്ചതാണ് ഇതിനു കാരണം.
അതേ സമയം 2005-06 സാമ്പത്തിക വര്‍ഷം രാജ്യത്തെ കമ്പ്യൂട്ടര്‍ വില്‍പന 50 ലക്ഷമായിരുന്നു.
രാജ്യത്തെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ വ്യവസായത്തിലെ എം.എ.ഐ.റ്റി എന്നറിയപ്പെടുന്ന അപ്പെക്‌സ് ബോഡിയായ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വെളിപ്പെടുത്തിയതാണിത്.
2006-07 സാമ്പത്തിക വര്‍ഷം ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളുടെ വില്‍പ്പനയില്‍ 97 ശതമാനം വളര്‍ച്ചയുണ്ടായി. ഇക്കാലയളവില്‍ രാജ്യത്ത് 8.5 ലക്ഷം ലാപ്‌ടോപ്പുകളാണ് വിറ്റഴിച്ചത്.
ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടറുകളുടെ വില്‍പ്പനയാവട്ടെ 19 ശതമാനം ഉയര്‍ന്ന് 54.90 ലക്ഷമായി. പേഴ്‌സണല്‍ കമ്പ്യൂട്ടറിന് ഏറെ ആവശ്യക്കാരുള്ളത് ടെലികോം, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍, വിദ്യാഭ്യാസം, ബി.പി.ഒ- ഐ.ടി 3എന്നീ മേഖലകളിലാണെന്ന് എം.എ..ഐ.റ്റി വെളിപ്പെടുത്തി.