ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആഗോളതലത്തിലേക്ക്, മറ്റ് രാജ്യങ്ങളിലെ ഒളിമ്പ്യന്മാരുടെ പിന്തുണ തേടും

Webdunia
തിങ്കള്‍, 15 മെയ് 2023 (19:08 IST)
ദേശീയ ഗുസ്തി ഫെഡറേഷന്‍ മേധാവിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ സമരം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മെയ് 21 മുതല്‍ പ്രതിഷേധത്തിന്റെ രൂപം മാറുമെന്ന് പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
 
സമരത്തെ ആഗോളപ്രതിഷേധമാക്കി മാറ്റും. മറ്റ് രാജ്യങ്ങളിലെ ഒളിമ്പിക് ജേതാക്കളെയും ഞങ്ങള്‍ സമീപിക്കും. അവരുടെ പിന്തുണ തേടി കത്തയക്കും. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവ് വിനീഷ് ഫോഗാട്ട് പറഞ്ഞു. പ്രതിഷേധത്തെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും വിനേഷ് ഫോഗാട്ട് ആരോപിച്ചു.
 
ചിലര്‍ ഞങ്ങളെ പിന്തുടരുന്നു. അവര്‍ താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നു. അവരോട് നിര്‍ത്താന്‍ പറഞ്ഞാലും കേള്‍ക്കുന്നില്ല. സമരസ്ഥലത്ത് നടക്കാന്‍ ആഗ്രഹിക്കാത്ത പല പ്രവര്‍ത്തികളും നടക്കുന്നുണ്ട്. ഇത് സത്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള നമ്മടെ പോരാട്ടത്തെ കളങ്കപ്പെടുത്തുന്നു. വിനീഷ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article