D Gukesh: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷിൻ്റെ തിരിച്ചുവരവ്, സമനിലയ്ക്ക് പിറകെ മൂന്നാം മത്സരത്തിൽ ജയം

അഭിറാം മനോഹർ

വ്യാഴം, 28 നവം‌ബര്‍ 2024 (10:57 IST)
D Gukesh- Ding liren
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം കളിയില്‍ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി ഇന്ത്യയുടെ ഡി ഗുകേഷ്. 14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലില്‍ ഗുകേഷിന്റെ ആദ്യ വിജയമാണിത്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഡിങ് ലിറനെതിരെ ഗുകേഷ് പരാജയപ്പെട്ടിരുന്നു. മൂന്നാം മത്സരത്തിലെ വിജയത്തോടെ ഇരുവര്‍ക്കും 1.5 പോയന്റ് വീതമായി.
 
14 ഗെയിമുകളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 7.5 പോയന്റ് നേടുന്നയാളാകും ലോക ചെസ് ചാമ്പ്യനാവുക. ആദ്യ കളിയില്‍ ഗുകേഷിനെ 43 നീക്കങ്ങളില്‍ തോല്‍പ്പിച്ച് ഡിങ് ലിറന്‍ ലീഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാം മത്സരം സമനിലയിലാക്കാന്‍ ഗുകേഷിന് സാധിച്ചു. മൂന്നാം മത്സരത്തില്‍ വിജയിച്ചതോടെ ലിറന് ഒപ്പമെത്താനും ഗുകേഷിനായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍