ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ഇന്തോനേഷ്യയുടെ ഫനെത്രി ലിന്‍ഡാവെനെ പരാജയപ്പെടുത്തിയാണ് സൈന ഫൈനല്‍ ഉറപ്പാക്കിയത്. ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈനയുടെ ആദ്യ ഫൈനല്‍ പ്രവേശനമാണ് ഇത്. സ്കോര്‍ - 21 - 11, 21 -17.