ലോക ബാഡ്‌മിന്റണ്‍: സൈന, ശ്രീകാന്ത്, പ്രണോയ് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍

വ്യാഴം, 13 ഓഗസ്റ്റ് 2015 (09:58 IST)
ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് പ്രമുഖരായ ഇന്ത്യന്‍ താരങ്ങളും. വനിത സിംഗിള്‍സില്‍ സൈന നെഹ്‌വാളും പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ് എന്നിവരും പ്രീക്വാര്‍ട്ടറില്‍ കടന്നു. എന്നാല്‍, പി കശ്യപ് രണ്ടാം റൌണ്ടില്‍ പുറത്തായി.
 
രണ്ടാം റൗണ്ടില്‍ ഹോങ്കോങ്ങിന്റെ ച്യോങ് ഗാന്‍ യിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈന പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്കോര്‍: 21-13, 21-9.
 
പുരുഷ സിംഗ്ള്‍സില്‍ ലോക മൂന്നാം നമ്പര്‍ താരം കെ ശ്രീകാന്ത് ചൈനീസ് തായ്പേയിയുടെ സു ജെന്‍ ഹാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച്  പ്രീ ക്വാര്‍ട്ടറില്‍ എത്തി. സ്കോര്‍: 21-14, 21-15.
 
യുഗാണ്ടയുടെ എഡ്വിന്‍ എക്റിങ്ങിനെ പരാജയപ്പെടുത്തിയാണ് പന്ത്രണ്ടാം റാങ്കുകാരനായ മലയാളിതാരം എച്ച് എസ് പ്രണോയ് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്.

വെബ്ദുനിയ വായിക്കുക