മാറക്കാനയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാനാണ് താന്‍ കാത്തിരിക്കുന്നതെന്ന് ഇതിഹാസ താരം സീക്കോ.
ജൂലായ് 13നാണ് ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പ് സ്കൊളാരിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട് അതിനാല്‍ തന്നെ കിരീടം ബ്രസീലിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രസീലിന്റെ യുവനിര ശക്തരാണെന്നും സീക്കോ പറഞ്ഞു.