ഓസ്ടേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സാനിയ സഖ്യത്തിന് തോല്‍വി

ഞായര്‍, 22 ജനുവരി 2017 (14:07 IST)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സാനിയ സഖ്യത്തിന് തോല്‍വി. വനിത ഡബിള്‍സിലാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും ചെക്ക് താരം ബാര്‍ബോറ സ്ട്രിക്കോവയും അടങ്ങുന്ന സഖ്യം പരാജയപ്പെട്ടത്.
 
ജാപ്പനീസ് ജോഡികളായ എം കാറ്റോ, ഇ ഹോസുമി സഖ്യമാണ് ഇവരെ തോല്പിച്ചത്. നിലവിലെ വനിത ഡബിള്‍സ് ജേത്രി ആയിരുന്നു സാനിയ.
 
3-6, 6-2, 2-6 എന്ന സ്കോറിനാണ് ജപ്പാന്‍ ജോഡികള്‍ സാനിയ സഖ്യത്തെ പരാജയപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക