സാനിയയുടെ അംബാസഡര്‍ പദവിക്കെതിരെ സൈന നെഹ്‌വാള്‍

Webdunia
ശനി, 26 ജൂലൈ 2014 (11:05 IST)
തെലുങ്കാനയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തേക്ക് ടെന്നീസ് താരമായ സാനിയ മിര്‍സയെ പരിഗണിച്ച നടപടിക്കെതിരെ ബാഡ്മിന്റണ്‍താരം സൈന നെഹ്‌വാള്‍. " സാനിയയെ ബ്രാന്‍ഡ് അംബാസഡറാക്കിയെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ തെലങ്കാന സര്‍ക്കാറിന്റെ നടപടി തന്നെ വേദനിപ്പിച്ച " തായും സൈന ട്വിറ്ററില്‍ കുറിച്ചു.

ഈ നടപടിയില്‍ പ്രതിഷേധിച്ച് 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാഷ് അവാര്‍ഡ് താന്‍ നിരസിക്കുന്നതായും സൈന പറഞ്ഞു. എന്നാല്‍ തനിക്ക് സാനിയയോട് യാതൊരു പരിഭവവും ഇല്ലെന്നും. സാനിയയെ ബ്രാന്‍ഡ് അംബാസഡറാക്കിയെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

ഇന്ത്യാക്കാരിയായ സാനിയ മിര്‍സ പാകിസ്ഥന്‍ ക്രിക്കറ്റ് താരം സലിം മാലിക്കിനെ വിവാഹം കഴിച്ച് പാകിസ്ഥാനിലാണ് താമസം.