രാജ്യത്ത് ഗുസ്തി ചാമ്പ്യന്‍സ് സൂപ്പര്‍ ലീഗ് ആരംഭിക്കുന്നതായുള്ള പ്രഖ്യാപനവുമായി സാക്ഷി മാലിക്കും അമന്‍ ഷെറാവത്തും ഗീതാ ഫോഗട്ടും. തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പ്രഖ്യാപനം. ഗുസ്തിയിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് ലീഗ് ആരംഭിക്കുന്നത്. എന്നാല്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ അനുകൂല സമീപനം വന്നിട്ടില്ല.