ചൈന വനിത ഓപ്പണ്‍ സിംഗിള്‍സ് കിരീടം സൈന നെഹ്‌വാളിന്

Webdunia
ഞായര്‍, 16 നവം‌ബര്‍ 2014 (13:47 IST)
ചൈന വനിത ഓപ്പണ്‍ സിംഗിള്‍സ് കിരീടം സൈന നെഹാവാളിന്. ഫൈനലില്‍ ജപ്പാന്റെ യാമാഗുച്ചിയെയാണ് സൈന തോല്‍പ്പിച്ചത്. സ്കോര്‍: 21-12, 22-20. ഇക്കൊല്ലം തന്നെയുള്ള സൈനയുടെ മൂന്നാമത്തെ കിരീടമാണിത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിയസിലും ഇന്ത്യാ ഗ്രാന്‍പ്രീ ഗോള്‍ഡിലുമാണ് ഈ സീസണില്‍ സൈന കിരീടം നേടിയത്. കരിയറിലെ എട്ടാമത്തെ കിരീടമാണിത്.
 
ചൈനയുടെ ലോക 17-)ം നമ്പര്‍ താരം ലിയു സിന്നിനെ 21-17, 21-17 എന്ന സ്കോറിനു സെമിയില്‍ കീഴടക്കിയാണ് സൈന ഫൈനലില്‍ കടന്നത്. തകര്‍പ്പന്‍ കളി കാഴ്ചവെച്ച സൈനയ്ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാതെയാണ് എതിരാളി കീഴടങ്ങിയത്. 47 മിനിറ്റിനുള്ളിലാണ് ചൈനീസ് താരത്തെ തകര്‍ത്ത് സൈന ഫൈനലിലേക്ക് കുതിച്ചത്. 
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.