ഫ്രഞ്ച് ഓപ്പണ്‍: ഫൈനലില്‍ സെറീന- ഷഫറോവ പോരാട്ടം

Webdunia
വെള്ളി, 5 ജൂണ്‍ 2015 (10:28 IST)
ഫ്രഞ്ച്‌ ഓപ്പണില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടിമിയെ ബാക്‌സിന്‍സ്‌കിയെ ഒന്നിനെതിരേ രണ്‌ടു സെറ്റുകള്‍ക്കു പരാജയപ്പെടു ത്തി ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസ്‌  ഫൈനലില്‍. സ്‌കോര്‍: 4–6, 6–3, 6–0.
ഫൈനലില്‍ സെറീന വില്യംസ്‌ ചെക്‌ റിപ്പബ്ലിക്കിന്റെ ലൂസിയെ ഷഫറോവയെ നേരിടും.

 സെര്‍ബിയയുടെ അന ഇവാനോവിച്ചിനെ പരാജയപ്പെടുത്തിയാണ്‌ ചെക്ക്‌ റിപ്പബ്ലിക്കിന്റെ ലൂസിയെ ഷഫറോവ ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലില്‍ കടന്നത്‌. സ്‌കോര്‍: 7–5, 7–5.  ആദ്യ സെറ്റില്‍ 2–5നു പിന്നില്‍നിന്ന ശേഷമാണ്‌ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്‌. ഇന്നു നടക്കുന്ന പുരുഷവിഭാഗം സെമിയില്‍ ജോക്കോവിച്ച്‌, ആന്‍ഡി മുറെയെയും വാവ്‌റിങ്ക, ജോ വില്‍ഫ്രഡ്‌ സോംഗയെയും നേരിടും.