അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി റഷ്യന്‍ ഹാക്കര്‍മാര്‍

ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (12:53 IST)
അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസിനെതിരെ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി ആരോപണം. റഷ്യന്‍ ഹാക്കര്‍മാര്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സെറീന വില്യംസും ജിംനാസ്റ്റിക്സ് താരം സിമോണ ബില്‍ഡും ഉത്തേജകമരുന്ന് ഉപയോഗിച്ചതായാണ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ)യുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തവര്‍ വെളിപ്പെടുത്തിയത്.  
 
രഹസ്യസ്വഭാവമുള്ള മെഡിക്കൽ ഫയലുകൾ ചോർത്തിയാണ് ഹാക്കർമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
വെബ്‌സൈറ്റിനു നേരെ ആക്രമണമുണ്ടായി എന്ന വാഡ ഡയറക്ടറുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് റഷ്യൻ ഹാക്കർമാർ ഇക്കാര്യം വ്യക്തമാക്കുന്നത്. ഫാൻസി ബിയേഴ്സ് എന്നു പേരുള്ള ഗ്രൂപ്പാണ് ഹാക്കർമാർ.

വെബ്ദുനിയ വായിക്കുക