തോല്‍‌വിയല്ല ... തരിപ്പണം; വനിതാ ഹോക്കിയില്‍ അര്‍ജന്റീനയോട് തകര്‍ന്നടിഞ്ഞ് ഇന്ത്യ

Webdunia
ശനി, 13 ഓഗസ്റ്റ് 2016 (20:42 IST)
ഇന്ത്യൻ വനിതാ ഹോക്കി ടീം തോൽവിയോടെ ഒളിമ്പിക്സിൽ നിന്നും പുറത്ത്. പൂൾ ബിയിലെ അവസാന മത്സരത്തിൽ കരുത്തരായ അർജന്റീനയോട് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോറ്റാണ് ഇന്ത്യയുടെ മടക്കം. അഞ്ച് മത്സരങ്ങളിൽ നിന്നായി ഒരു പോയൻറ് മാത്രമാണ് ഇന്ത്യ നേടി

കളിയുടെ ആദ്യ പകുതിയിലായിരുന്നു അഞ്ചു ഗോളുകളും. മാർട്ടീന കാവാലരോ (16, 29), മരിയ ഗ്രനാറ്റോ (23), കാർല റെബേക്കി (26), അഗസ്റ്റീന ആൽബർട്ടാരിയോ (27) എന്നിവരാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്. റിയോയിൽനിന്ന് ഒരു വിജയം പോലും നേടാനാകാതെയാണ് ഇന്ത്യയുടെ മടക്കം.

ആദ്യ മൽസരത്തിൽ ജപ്പാനെ സമനിലയിൽ തളച്ചത് മാത്രമാണ് ഇന്ത്യക്ക് എടുത്തു പറയാനുള്ള നേട്ടം. നീണ്ട 36 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യ ഇത്തവണ ഒളിമ്പിക്‍സിന് യോഗ്യത നേടിയത്. 1980ലെ റോം ഒളിമ്പിക്‍സിലാണ് ഇന്ത്യയുടെ വനിതാ ടീം അവസാനമായി പങ്കെടുത്തത്. അന്ന് നാലാം സ്ഥാനമായിരുന്നു ടീമിന്.
Next Article