എതിരാളികള്‍ വള്ളപ്പാടകലെ; കാരിച്ചാൽ ചുണ്ടന് നെഹ്‌റു ട്രോഫി കിരീടം

Webdunia
ശനി, 13 ഓഗസ്റ്റ് 2016 (18:47 IST)
അറുപത്തിനാലാമത് നെഹ്റുട്രോഫി ജലമേളയിൽ കാരിച്ചാൽ ചുണ്ടൻ ജേതാക്കളായി. ഗബ്രിയേൽ, നടുഭാഗം, കാട്ടിൽ തെക്കേതിൽ ചുണ്ടനുകളെ വള്ളപ്പാടിന് പിന്നിലാക്കിയാണ് കാരിച്ചാൽ കപ്പിൽ മുത്തമിട്ടത്. ഇത് പതിനാലാം തവണയാണ് കാരിച്ചാൽ ചുണ്ടൻ നെഹ്റു ട്രോഫി നേടുന്നത്.

എതിരാളികളെ തുഴപ്പാടുകൾക്ക് പിന്നിലാക്കിയാണ് കുമരകം ഒന്നാമതായി തുഴഞ്ഞെത്തിയത്. യുബിസി കൈനകരി തുഴഞ്ഞ ഗബ്രിയേൽ ചുണ്ടനാണ് രണ്ടാം സ്‌ഥാനം. നാല് മിനിറ്റ് 22 സെക്കൻഡിലാണ് കാരിച്ചാൽ മത്സരം പൂർത്തിയാക്കിയത്.

 4:32:01 മിനിറ്റിൽ ഫിനിഷ് ചെയ്ത ഗബ്രിയേൽ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തെത്തിയ നടുഭാഗം 4:33:07 മിനിറ്റിൽ ഫിനിഷ് ചെയ്തപ്പോൾ നാലാംസ്ഥാനത്തെത്തിയ കാട്ടിൽ തെക്കേതിലിന്റെ ഫിനിഷിംഗ് 4:33:08 മിനിറ്റിലായിരുന്നു. വിജയികൾക്ക് ഗവർണർ ജസ്റ്റിസ് പി സദാശിവം ട്രോഫി സമ്മാനിച്ചു.  
Next Article